വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ പാലക്കാട് ചികിത്സയിലിരിക്കെ മരിച്ചു


വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ പാലക്കാട് ചികിത്സയിലിരിക്കെ മരിച്ചു


പാലക്കാട്: വെസ്റ്റ് നൈൽ പതി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ്  മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് 5 ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.