കണ്ണൂരിൽ ടിപ്പറിടിച്ച് വീണ്ടും അപകടം; പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം


കണ്ണൂരിൽ ടിപ്പറിടിച്ച് വീണ്ടും അപകടം; പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം


കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടിപ്പറിടിച്ച് മരണം. പാനൂരിൽ  സ്കൂട്ടറിന്  പിന്നിൽ ടിപ്പറിടിച്ച്  ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ  ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. ചെറുപുഴയിൽ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച്  വയോധികൻ മരിച്ചിരുന്നു.