ലങ്ക പേയുമായി കൈകോർത്ത് ഫോൺപേ; ശ്രീലങ്കയിലെത്തുന്ന ഇന്ത്യക്കാർക്ക് പേയ്‌മെന്റുകൾ ഇനി തലവേദനയാകില്ല


ലങ്ക പേയുമായി കൈകോർത്ത് ഫോൺപേ; ശ്രീലങ്കയിലെത്തുന്ന ഇന്ത്യക്കാർക്ക് പേയ്‌മെന്റുകൾ ഇനി തലവേദനയാകില്ല


പ്രമുഖ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ ശ്രീലങ്കയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് പേയ്‌മെൻ്റുകൾ പ്രാപ്തമാക്കുന്നതിന് ലങ്ക പേയുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ, ശ്രീലങ്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന ലങ്കക്യുആർ മർച്ചൻ്റ് പോയിൻ്റുകളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇപ്പോൾ ഫോൺപേ വഴി യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ പേയ്‌മെൻ്റുകൾ നടത്താനാകും.

കൊളംബോയിൽ നടന്ന ഒരു പരിപാടിയിൽ, ഇന്ത്യയുടെ ഹൈക്കമ്മീഷണർ സന്തോഷ് ഝാ ഈ സഹകരണത്തിൻ്റെ ഗുണങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഫിൻടെക് കണക്റ്റിവിറ്റിയുടെ പ്രധാന പങ്ക് ഊന്നിപ്പറഞ്ഞു.  ഈ പങ്കാളിത്തം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ശ്രീലങ്കയുടെ പ്രത്യേക ഡിജിറ്റൽ ഐഡൻ്റിറ്റി പ്രോഗ്രാമിൻ്റെയും മറ്റ് ഡിജിറ്റൽ സംരംഭങ്ങളുടെയും വികസനത്തിനും സഹായിക്കുമെന്ന് സന്തോഷ് ഝാ  പറഞ്ഞു. ശ്രീലങ്കയിലെ വ്യവസായികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ പങ്കാളിത്തത്തിന് കഴിയുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക (സിബിഎസ്എൽ) ഗവർണർ നന്ദലാൽ വിരാസിംഗെ പറഞ്ഞു. ഈ സഹകരണം ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നൽകുന്ന സമാനതകളില്ലാത്ത സൗകര്യത്തെക്കുറിച്ച് ഫോൺപിയിലെ സിഇഒ റിതേഷ് പൈ ചൂണ്ടികാണിച്ചു. മർച്ചൻ്റ് പോയിൻ്റുകളിലുടനീളം യാത്ര ചെയ്യുമ്പോഴും പേയ്‌മെൻ്റുകൾ നടത്തുമ്പോഴും പരിചിതവും സുരക്ഷിതവുമായ പേയ്‌മെൻ്റ് രീതി ഉപയോഗിക്കാൻ ഇത് അവരെ പ്രാപ്‌തമാക്കുന്നുതായും റിതേഷ് പൈ പറഞ്ഞു. 

2016 ഓഗസ്റ്റിൽ സ്ഥാപിതമായ, ഫോൺപേയ്ക്ക്  520 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും ഡിജിറ്റൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന 38 ദശലക്ഷം വ്യാപാരികളുടെ ശൃംഖലയും ഉണ്ട്.