ഡ്രൈവിംഗ് സ്‌കൂള്‍ സമരം: സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍


ഡ്രൈവിംഗ് സ്‌കൂള്‍ സമരം: സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി സര്‍ക്കാര്‍. 13 ദിവസത്തെ സമരത്തിന് ശേഷം സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. മന്ത്രിയുടെ ചേംബറില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് ചര്‍ച്ച.

വിദേശത്തായിരുന്ന മന്ത്രി തിങ്കളാഴ്ച പുലര്‍ച്ചയോടെ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫീസിലെത്തും. സമരം ഒത്തുതീര്‍പ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെയും മന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചത്. സമരം 13 ദിവസം പിന്നിട്ടതോടെ ഒരടി പിന്നോട്ട് പോകാന്‍ മന്ത്രി തയ്യാറാവുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ആവശ്യം.

മാത്രമല്ല, പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ ചിലത് പിന്‍വലിക്കാന്‍ സാധ്യയുണ്ടെന്നാണ് വിവരം. നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഗണേഷിനുമേല്‍ എല്‍ഡിഎഫില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. ഇതോടെയാണ് ചര്‍ച്ചയാകാമെന്ന നിലപാടിലേക്ക് ഗണേഷ് മാറിയത്.