ഡെങ്കിപനി ബാധിച്ച് മരിച്ചു.

ഡെങ്കിപനി ബാധിച്ച് മരിച്ചു.

വെള്ളരിക്കുണ്ട്: ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കാന്‍ പോണ്ടിച്ചേരിയിലേക്ക് പോയ യുവ അധ്യാപിക ഡെങ്കിപനി ബാധിച്ച് മരിച്ചു.
ബളാല്‍ ചെമ്പഞ്ചേരിയിലെ രാഗേഷ്ബാബുവിന്‍റെ ഭാര്യ വൃന്ദ(34) ആണ് മരണപ്പെട്ടത്. മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ബളാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഗസ്റ്റ് അധ്യാപികയായ വൃന്ദ അവധിക്കാലമായതിനാല്‍ പോണ്ടിച്ചേരിയിലെ ചെമ്മീന്‍കമ്പനിയിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനോടൊപ്പം അവധി ആഘോഷിക്കാന്‍ ഏതാനും ആഴ്ചമുമ്പാണ് പോണ്ടിച്ചേരിയിലേക്ക് പോയത്. അവിടെ വെച്ച് പനി ബാധിക്കുകയായിരുന്നു. ചികിത്സക്കിടെ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ഗർഭം അലസിപോകുകയും ചെയ്തു.ആരോഗ്യനില വഷളായതോടെ ഗുരുതരാവസ്ഥയിൽ പുലര്‍ച്ചെ 5 മണിയോടെ മരണപ്പെടുകയും ചെയ്തു. ഏഴ് വയസുള്ള മകള്‍ ധ്വനി. പോണ്ടിച്ചേരി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടനടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ രാവിലെ നാട്ടിലേക്ക് എത്തിക്കും. തുടർന്ന്10 മണിക്ക് രാഗേഷ്ബാബുവിന്‍റെ വീട്ടുപറമ്പില്‍ സംസ്കരിക്കും.