ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ  കുടിവെള്ള പദ്ധതി ഉദ്ഘാടനം
ഇരിട്ടി: ഈ വർഷത്തെ സ്കൂൾവാർഷികാ ഘോഷത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ  പിടിഎ യുടെ നേതൃത്വത്തിൽ  ഹയർ സെക്കണ്ടറി - ഹൈസ്കൂൾ ബ്ലോക്കിൽ സ്ഥാപിച്ച കൂടിവെള്ള പദ്ധതി (വാട്ടർ പ്യൂരിഫയർ )  പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ , പ്രധമാധ്യാപകൻ പി.വി. ശശീന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത് വിദ്യാലയത്തിന് സമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.ടി. അനൂപ്, പിടിഎ വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, പി ടി എ എക്സി.അംഗം പി.വി. അബ്ദുൾ റഹ്മാൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സുജേഷ് ബാബു, എം. പുരുഷോത്തമൻ, മുൻ പ്രധമാധ്യാപിക ഷൈനി യോഹന്നാൻ  എന്നിവർ സംസാരിച്ചു.