മുഴക്കുന്ന്ചാക്കാട് സ്വദേശിയായ മധ്യവയസ്കനെതിരെ പോക്സോ കേസ്

മുഴക്കുന്ന്ചാക്കാട് സ്വദേശിയായ മധ്യവയസ്കനെതിരെ പോക്സോ കേസ്

കാക്കയങ്ങാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെതിരെ പോക്സോ കേസ്. ചാക്കാട് ഹാജി റോഡിന് സമീപത്തെ 60കാരനെതിരെയാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 25 ന് രാവിലെയാണ് സംഭവം. റോഡരികിൽ വെച്ച് 13 കാരനെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.