ഇ​രി​ട്ടിയിൽ വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

ഇ​രി​ട്ടിയിൽ വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

ഇ​രി​ട്ടി: പു​തി​യ ബ​സ്‌സ്റ്റാൻഡിൽ ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം. കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ച്ചു​ക​യ​റ്റി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഇ​രി​ട്ടി​യി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന മാ​ർ​ക്കോ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ സ്റ്റാൻഡ് അ​ട​ക്കം ബ​സ്റ്റാ​ൻഡിലേ​ക്ക് വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ​യും ക​യ​റ്റി വ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര ഓ​ട്ടം.

ഡി​വൈ​ഡ​ർ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണി​ൽ ഇ​ടി​ച്ച് ബ​സി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​തോ​ടെ​യാ​ണ് മ​ത്സ​ര ഓ​ട്ടം അ​വ​സാ​നി​ച്ച​ത്. ഇ​രി​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.