കേളകം: കേളകത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം. കൊട്ടിയൂർ റോഡരികിലെ ഇരട്ടത്തോടിന് സമീപം വരപ്പോത്തുകുഴി ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വിനോദ യാത്രയ്ക്ക് പോയി തിരിച്ച് വന്നപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പണവും വില കൂടിയ വാച്ചും നഷ്ട്ടപ്പെട്ടിട്ടുണ്ട്. വീടിനകത്തെ സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലാണ്. കേളകം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്