കനത്തമഴയും മൂടല്‍ മഞ്ഞും; ലക്ഷദ്വീപിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വിമാന കമ്പനികള്‍; അഗത്തിയില്‍ കുടുങ്ങിയവരെ കൊണ്ടുവരാനായില്ല

കനത്തമഴയും മൂടല്‍ മഞ്ഞും; ലക്ഷദ്വീപിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വിമാന കമ്പനികള്‍; അഗത്തിയില്‍ കുടുങ്ങിയവരെ കൊണ്ടുവരാനായില്ല


കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അലൈന്‍സ് എയറിന്റെയും ഇന്‍ഡിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്.

അഗത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സര്‍വീസും റദ്ദാക്കി. കനത്തമഴയും മൂടല്‍ മഞ്ഞും കാരണമാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

അതേസമയം കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. വേനല്‍ മഴയില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി. ഇന്നു ആറു ജില്ലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.