കണ്ണൂരിൽ ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു


കണ്ണൂരിൽ ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു

ചക്കരക്കൽ : ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്പൂർ കാടാച്ചിറ റോഡിൽ കടമ്പൂർ ജുമാ മസ്ജിദിന്(ചാതോത്ത് പള്ളി) സമീപം നസൽ(21) ആണ് കണ്ണോത്തുംചാലിൽ ഇന്ന് വൈകീട്ടുണ്ടായ അപകടത്തിൽ മരിച്ചത്. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. മയ്യിത്ത് ചാല ബേബി ഹോസ്പിറ്റലിലാണുള്ളത്.