കണ്ണൂർ, ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ്, ആലക്കോട് എന്നിവിടങ്ങളിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു

കടുത്ത ചൂടിന് ആശ്വാസമായി കണ്ണൂർ ജില്ലയിലെ പല സ്ഥലങ്ങളിലും ശക്തമായ മഴ

 

കണ്ണൂർ : കടുത്ത ചൂടിന് ആശ്വാസമായി കണ്ണൂർ ജില്ലയിലെ പല സ്ഥലങ്ങളിലും ശക്തമായ മഴ. മലയോര മേഖലയിൽ ആണ് കൂടുതൽ മഴ ലഭിച്ചത് .കണ്ണൂർ, ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ്, ആലക്കോട് എന്നിവിടങ്ങളിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടെ കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദ സഞ്ചാര ബീച്ചുകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചു