തീർഥാടകരെ വരവേൽക്കാനൊരുങ്ങി കൊട്ടിയൂർ

തീർഥാടകരെ വരവേൽക്കാനൊരുങ്ങി കൊട്ടിയൂർ

  
കേളകം : വൈശാഖ മഹോത്സവത്തിന് നാളു കൾ മാത്രം ബാക്കിനിൽക്കെ അക്കരെ ക്ഷേത്രത്തിലെ കൈയാലകളുടെയും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം അന്തിമ ഘട്ടത്തിൽ. 

16ന് നീരെഴുന്നള്ളത്തോടെ ഉത്സവത്തിന് തുടക്കമാവും. മുൻ വർഷങ്ങളെ അപേക്ഷിച്ചു വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ദേവസ്വം ഒരുക്കിയിട്ടുള്ളത്.

അക്കരെ കൊട്ടിയൂരിൽ 55ലധികം വരുന്ന കൈയാലകളുടെയും വഴിപാട് കൗണ്ടറുകളുടെയും ഓല മേയൽ 90ശതമാനം പൂർത്തിയായി. 

മഹോത്സവ കാലത്ത് ഭക്തജനങ്ങൾക്ക് കുടിവെ ള്ളം എത്തിക്കുന്നതിനായി കിണറും ടാങ്ക് നിർമാണവും പൂർത്തിയായി. 1000 ത്തിലധികം വാഹന ങ്ങൾക്ക് പാർക്ക് ചെയ്യാൻ നടുക്കുനിയിൽ പാർക്കിങ് കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.