കർണാടക സർക്കാരിനെതിരെ തളിപ്പറമ്പിൽ യാഗം: ഡികെയുടെ ആരോപണം നിഷേധിച്ച് ക്ഷേത്ര ഭാരവാഹികൾകർണാടക സർക്കാരിനെതിരെ തളിപ്പറമ്പിൽ യാഗം: ഡികെയുടെ ആരോപണം നിഷേധിച്ച് ക്ഷേത്ര ഭാരവാഹികൾകണ്ണൂർ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും നശിപ്പിക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടന്നെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം. വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തിൽ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവൻ മെമ്പർ  പറഞ്ഞു. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കർണാടക മുൻമുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവൻ പറഞ്ഞു.