ബൈക്കുകൾ മോഷണം, കവർച്ച; രണ്ടു പേർ പിടിയിൽ

ബൈക്കുകൾ മോഷണം, കവർച്ച; രണ്ടു പേർ പിടിയിൽ


കണ്ണുർ: ബൈക്ക് മോഷ്ടാക്കളെലോഡ്ജ് മുറിയിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം പിടികൂടി. ബൈക്കുംആഭരണങ്ങളും പണവും ഫോണും കവർച്ചക്ക് ഉപയോഗിക്കാൻ സൂക്ഷിച്ച പിക്കാസും പിടികൂടി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മസ്കിൾ എന്ന കെ.എ.നിയാസുദ്ദീൻ, ചാല ജെസി നിവാസിലെ നിയാസ് എന്നകെ. അജേഷ് എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്.ഇന്നലെ രാത്രി 11.30 മണിയോടെയാണ് തളാപ്പിലെ കൽപ്പക റെസിഡൻസിയിലെമുറിയിൽ നിന്നും ഇരുവരെയും പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണ നെക്ലസ്, വള എന്നിവയും 21, 340 രൂപയും രണ്ട് സ്മാർട്ട് ഫോണുകളും കണ്ടെടുത്തു.കഴിഞ്ഞ ദിവസം മോഷണം പോയ എളയാവൂർ കീഴ്ത്തള്ളിയിലെ ഷീൻ ബിൽഡിംഗ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കോട്ടയം കുമാരനെല്ലൂർ സ്വദേശി റോഹിൻ രാജിൻ്റെ കെ.എൽ.05.എ.എം.8108 നമ്പർ ബുള്ളറ്റ് ബൈക്കും പോലീസ് പിടിയിലായ മോഷ്ടാക്കളിൽ നിന്നും കണ്ടെത്തി.കീഴ്ത്തള്ളിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രതികൾ ഇലക്ട്രിക് ബൈക്കും മോഷ്ടിച്ചിരുന്നു.
അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും