വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ പുലർച്ചെ കാണാനില്ല, തിരച്ചിലിൽ മൃതദേഹം കിണറ്റിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ പുലർച്ചെ കാണാനില്ല, തിരച്ചിലിൽ മൃതദേഹം കിണറ്റിൽ

മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിക്ഷയെ രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.