പായം ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു

പായം ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു

.
ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ വി. പ്രമീള അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ഇരിട്ടി എസ് ഐ ടി ജി അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ സി. കെ. ബിനോജ്, പഞ്ചായത്ത് സെക്രട്ടറി കെ .ജി. സന്തോഷ്, ഡോ. ചെന്നേശ്വർ
വി ഇ ഒ വിനീഷ് വർഗീസ്, ശുചിത്വമിഷൻ പ്രതിനിധി സജിത തുടങ്ങിയവർ സംസാരിച്ചു.