വ്യാജമദ്യ വില്പനക്കാരി വാഷുമായി അറസ്റ്റിൽ

 വ്യാജമദ്യ വില്പനക്കാരി വാഷുമായി അറസ്റ്റിൽ

ശ്രീകണ്ഠാപുരം: വീട് കേന്ദ്രീകരിച്ച് ചാരായ നിർമ്മാണവും വിൽപനയും രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷുമായി പ്രതി പിടിയിൽ. കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെ പ്രധാന ചാരായ വിൽപനക്കാരി ചപ്പിലി നാരായണിയെ (59)യാണ്
ശ്രീകണ്ഠാപുരം റേഞ്ച് എക്‌സൈസ് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ. സജീവും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വീടിനോട് ചേർന്ന്പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ചുവെച്ച് 40 ലിറ്റർ വാഷാണ് പിടികൂടിയത്.
റെയ്ഡിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വിജയൻ കെ.പി., പ്രിവൻറ്റിവ് ഓഫീസർ ഗ്രേഡ് എം.പി.ഹാരിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, എം.എം ഷഫീഖ് , വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ.മല്ലിക, ഡ്രൈവർ പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു.