കനത്ത ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു; ശനിയാഴ്ച്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കനത്ത ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു; ശനിയാഴ്ച്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌


representing image

തിരുവനന്തപുരം; കനത്ത ചൂടില്‍ ആസ്വസമായി വേനല്‍മഴ ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തിലും മഴ ലഭിച്ചു.
ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച്ച ഇടുക്കി, പത്തനംതിട്ട എന്നീ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്.

എന്നാല്‍ ഞായറാഴ്ച അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ ജില്ലകളിലും ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കാഴ്ച്ച മഴ മുന്നറിയിപ്പുള്ളത് പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ്.