കോഴിക്കോട്ട് 12 കാരന് അമീബ മസ്തിഷ്‌ക ജ്വരം സ്ഥികരീച്ചു ; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട്ട് 12 കാരന് അമീബ മസ്തിഷ്‌ക ജ്വരം സ്ഥികരീച്ചു ; കുട്ടിയുടെ നില ഗുരുതരം


കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.

photo; representative image

കോഴിക്കോട് : കോഴിക്കോട് 12 കാരന് അമീബ മസ്തിഷ്‌ക ജ്വരം സ്ഥികരീച്ചു . രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.കഴിഞ്ഞ ദിവസം ഛര്‍ദ്ദിയും തലവേദനയും ബാധിച്ച് ചികത്സയില്‍ കഴിയുന്ന ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയക്കാണ് അമീബ മസ്തിഷ്‌ക ജ്വരം സ്ഥികരീച്ചത്.

ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതായായിരിക്കും രോഗബാധയക്ക് കാരണമെന്നാണ് പ്രാഥികനിഗമനം. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.