ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചുകയറി; 18 വയസുകാരൻ മരിച്ചു


ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചുകയറി; 18 വയസുകാരൻ മരിച്ചു


കോട്ടയം: ഈരാറ്റുപേട്ട - തൊടുപുഴ റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലയ്ക്ക് സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ബസിലെ സിസിടിവിയിൽ പതി‌ഞ്ഞ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് ബുധനാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.  ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിനെ മറികടന്നശേഷം ബൈക്ക് റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.