അയ്യപ്പൻകാവ് 'പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ 'ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ 'വായനാ പക്ഷാചരണത്തിന് 'ഇന്ന് വായനാ ദിനത്തിൽ (ജൂൺ 19) തുടക്കമായി

അയ്യപ്പൻകാവ് 'പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ 'ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ 'വായനാ പക്ഷാചരണത്തിന് 'ഇന്ന് വായനാ ദിനത്തിൽ (ജൂൺ 19) തുടക്കമായി 
കാക്കയങ്ങാട്:  അയ്യപ്പൻകാവ് 'പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ' ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ 'വായനാ പക്ഷാചരണത്തിന് 'ഇന്ന് വായനാ ദിനത്തിൽ (ജൂൺ 19) തുടക്കമായി.  
      വായനശാലയിൽ വെച്ച് പ്രസിഡന്റ് ശ്രീ. പാണംബ്രോൻ അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്,  ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ഏരിയ പ്രസിഡന്റ് ശ്രീ. കെ.പി. മുഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്തു.  വായനശാല സെക്രട്ടറി ശ്രീ. യൂനുസ് പാണംബ്രോൻ സ്വാഗതം ആശംസിച്ചു. ശ്രീമതി. സജ്‌ന ടീച്ചർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
   സർവ്വശ്രീ. സി.കെ. സാദിക്ക് മാസ്റ്റർ, നിസാർ. കെ, ലത്തീഫ് ചെറിയട്ടി, കെ. പി അബുബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല 'ബാലവേദി' വിദ്യാർഥികൾക്കുള്ള പുസ്തക വിതരണം ശ്രീ. മുഹമ്മദ്‌ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. ഷക്കീർ കെ. പി നന്ദി ആശംസിച്ചു സംസാരിച്ചു.
    
      കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്  പി. എൻ. പണിക്കർ അനുസ്മരണം, ബാലവേദി അംഗങ്ങൾക്കുള്ള പുസ്തക വിതരണം,  യുവ സാഹിത്യകാരി ശ്രീമതി. സീനത്ത് മുനീറുമായി അഭിമുഖം,  കുട്ടികൾക്കായി 'ഞാൻ വായിച്ച പുസ്തകം ' എന്ന വിഷയത്തിൽ ആസ്വാദനക്കുറിപ്പ് മത്സരം, ആനുകാലിക പത്ര വാർത്താവതരണ മത്സരം,  കവിമാരായ കുഞ്ഞുണ്ണി മാഷ്, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ അനുസ്മരണ പരിപാടി , ആനുകാലിക പത്രവാർത്തകളെയും, മലയാള സാഹിത്യത്തെയും അടിസ്ഥാനമാക്കി പൊതു വിഭാഗത്തിനായി ക്വിസ് മത്സരം എന്നിങ്ങനെയാണ് 2024 ജൂൺ 19 മുതൽ ജൂലൈ 7 വരെ 'വായനാപക്ഷാചരണത്തിന്റെ' ഭാഗമായി വായനശാലയിൽ സംഘടിപ്പിക്കുന്നത്.