കാറിൽ കടത്തിയ 28316 പാക്കറ്റ് പാൻ മസാല ശേഖരവും 30 കിലോ പുകയില പൊടിയും പിടികൂടി

കുമ്പള: കാറിൽ കടത്തുകയായിരുന്ന 28316 പാക്കറ്റ് നിരോധിത പുകയില ഉല്പനങ്ങളും 30 കിലോ പുകയില പൊടിയുമായി യുവാവിനെ പോലീസ് പിടികൂടി. മധൂർ ഹിദായത്ത് നഗറിലെ ടി. എം. അബൂബക്കർ സിദ്ധിഖിനെ (33) യാണ് എസ്.ഐ. ടി. എം. വിപിനും സംഘവും അറസ്റ്റു ചെയ്തത്. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 6.30 മണിയോടെ കുമ്പളയിൽ വെച്ചാണ് കെ എൽ .08.ബി.എച്ച്. 1875 നമ്പർ കാറിൽ കടത്തുകയായിരുന്ന 28316 പാക്കറ്റ് നിരോധിത പുകയില ഉല്പനങ്ങളും 30 കിലോ പുകയില പൊടിയുമായി യുവാവ് പിടിയിലായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.