വയനാട്ടില്‍ രാഹുല്‍ സുരക്ഷിതമായ നിലയില്‍ ; ലീഡ് 41,000 കടന്നു, റായ്ബറേലിയിലും മുന്നില്‍

വയനാട്ടില്‍ രാഹുല്‍ സുരക്ഷിതമായ നിലയില്‍ ; ലീഡ് 41,000 കടന്നു, റായ്ബറേലിയിലും മുന്നില്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ രാഹുല്‍ഗാന്ധി സുരക്ഷിതമായ സ്ഥിതിയിലേക്ക്. വയനാട്ടില്‍ വന്‍ ലീഡ് നേടുന്ന രാഹുല്‍ഗാന്ധി റായ്ബറേലിയിലും വന്‍ മുന്നേറ്റം നടത്തി.

വയനാട്ടില്‍ 41,000 വോട്ടുകളുടെ ലീഡില്‍ സുരക്ഷിതമായ നിലയിലേക്ക് എത്തിയ രാഹുല്‍ റായ് 16,000 വോട്ടുകളുടെ ലീഡും നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.

എന്‍ഡിഎയും ഇന്‍ഡ്യാസഖ്യവും ഒപ്പത്തിനൊപ്പമാണ് ഉത്തര്‍പ്രദേശില്‍ നീങ്ങുന്നത്. അതേസമയം വാരണാസിയില്‍ നരേന്ദ്രമോദി എതിരാളിയുടെ ലീഡ് നില കുറച്ചിട്ടുണ്ട്. റായ്ബറേലിയില സ്മൃതി ഇറാനിയും 5000 വോട്ടുകള്‍ക്ക് പിന്നിലാണ്.