കൂട്ടുപുഴയിൽ 57 മില്ലി ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

കൂട്ടുപുഴയിൽ 57 മില്ലി ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ 
 ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പാറാട് സ്വദേശി എൻ. പ്രേംജിത്ത് (23) ആണ്  57 മില്ലി ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. 
 തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രേംജിത്ത് പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാൾക്കെതിരെ  എൻ ഡി പി എസ് നിയമ പ്രകാരം കേസ്സെടുത്തു.  അസിസ്റ്റന്റ്  എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം.വി.  അഷ്റഫ് , കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, കെ.എ. മജീദ്  എന്നിവരും എക്സൈസ് സംഘട്ടിൽ  ഉണ്ടായിരുന്നു.