പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, *'ജൂൺ -5 ലോക പരിസ്ഥിതി ദിനം '* സമുചിതമായി ആചരിച്ചു.

പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, *'ജൂൺ -5 ലോക പരിസ്ഥിതി ദിനം '* സമുചിതമായി ആചരിച്ചു. 





കാക്കയങ്ങാട് :ഭൂമി പുനസ്ഥാപിക്കൽ, മരു ഭൂവൽക്കരണം, വരൾച്ച പ്രതിരോധം '* എന്ന ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടു കൊണ്ടു, അയ്യപ്പൻകാവ് മുബാറക് LP സ്കൂൾ പരിസരത്ത് ശുചീകരണവും, തണൽ മരം നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്‌, വായനശാല 'ബാലവേദി ' അംഗങ്ങൾക്കായി പരിസ്ഥിതി ക്വിസ്, ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രതിജ്ഞ,ബോധ വൽക്കരണ ക്ലാസ് ശ്രീമതി. സജ്‌ന ടീച്ചർ, ശംസുദ്ധീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് ശ്രീ, പാണംബ്രോൻ അബ്ദുൽ സലാമിന്റെ  അധ്യക്ഷതയിൽ, നടന്ന ചടങ്ങ് ശ്രീമതി. സോളി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിൽ തണൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതിനു സലാം. പി, നിസാർ കെ,ലത്തീഫ് ചെറിയട്ടി, സായിസ്, ഫൗസിയ, ഷക്കീർ, നൗഷാദ് പി എന്നിവർ നേതൃത്വം നൽകി. ശിഹാബ് CH സ്വാഗതവും, യൂനുസ്. പി നന്ദിയും പറഞ്ഞു.