ആലക്കോട് 85 ലിറ്റർ വാഷ് പിടികൂടി

ആലക്കോട് 85 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: വ്യാജമദ്യ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 85 ലിറ്റർ വാഷ് പിടികൂടി.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റ്റീവ് ഓഫീസർ പി.കെ. അനിൽകുമാറും സംഘവും
നടുവിൽ പുല്ലംവനം വെച്ചാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 85 ലിറ്റർ വാഷ് കണ്ടെത്തിയത്.
എക്സൈസ്ഐ ബി യിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.പരിശോധനയിൽ ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ സുജിത്ത്. ഇ,സിവിൽ എക്സൈസ്
ഓഫീസർ ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു .