റഷ്യയിലെ ആരാധനാലയങ്ങളിൽ വെടിവെയ്‌പ്പ്; പൊലീസുകാരുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു: പള്ളിയിലെത്തിയവർക്ക് നേരെ വെടിയുതിർത്ത് ആയുധധാരികൾ

റഷ്യയിലെ ആരാധനാലയങ്ങളിൽ വെടിവെയ്‌പ്പ്; പൊലീസുകാരുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു: പള്ളിയിലെത്തിയവർക്ക് നേരെ വെടിയുതിർത്ത് ആയുധധാരികൾ
മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളിൽ വെടിവെയ്‌പ്പ്. ഡർബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിനു നേരെയുമാണ് വെടിവെയ്‌പ്പ് ഉണ്ടായത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ആയുധധാരികൾ പള്ളികളിലെത്തിയവർക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്‌പ്പിനെ തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. പള്ളിയിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമല്ല. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്.