ദൈവത്തിന്റെ കൈ’; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

ദൈവത്തിന്റെ കൈ’; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

കൊല്ലം: സ്വകാര്യ ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടർ. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ‘ദൈവത്തിന്റെ കൈ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്. യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടർ ബിലുവിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു