മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്

ഷൊർണൂർ - കണ്ണൂർ റൂട്ടിൽ സ്പെഷൽ ട്രെയിൻ



മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊർണൂരില്‍ നിന്നും വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിൻ 5:35ന് കോഴിക്കോട് എത്തും . കണ്ണൂരില്‍ 7:40നാണ് എത്തുക.

ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 06032 ട്രെയിൻ കണ്ണൂരില്‍നിന്ന് രാവിലെ 8:10ന് പുറപ്പെട്ട് 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.

പട്ടാമ്ബി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാല്‍ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.