പ്രവേശനോത്സവം ഉത്സവമാക്കി ഇരിട്ടി മേഖലയിലെ വിദ്യാലയങ്ങൾ

പ്രവേശനോത്സവം ഉത്സവമാക്കി ഇരിട്ടി മേഖലയിലെ വിദ്യാലയങ്ങൾ 



ഇരിട്ടി: പ്രവേശനോത്സവം ഉത്സവമാക്കി മാറ്റി ഇരിട്ടി മേഖലയിലെ വിദ്യാലയങ്ങൾ.  പുത്തനുടുപ്പും വർണ്ണക്കുടകളും പുസ്തക സഞ്ചിയുമായി കാലാലയ മുറ്റത്തെത്തിയ നവാഗതരെ വരവേൽക്കാൻ വിവിധങ്ങളായ പരിപാടികളാണ് വിദ്യാലയങ്ങളിൽ  ഒരുക്കിയിരുന്നത്.   പൂക്കളും മിഠായികളും പുസ്തകങ്ങളും നൽകിയാണ് നവാഗതരെ വിദ്യാലയങ്ങളിൽ  സ്വീകരിച്ചത്. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം ആറളം പഞ്ചായത്ത് അംഗം മിനി ദിനേശൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കൃഷ്ണൻ കോട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ തിലകൻ തേലക്കാടൻ രചിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം പ്രദർശിപ്പിച്ചു.
എസ് എഫ് ഐ  ഇരിട്ടി ഏരിയ കമ്മറ്റി നൽകിയ സ്‌കൂൾ ബാഗുകൾ പ്രൻസിപ്പൽ വിനയരാജും ഇരിട്ടി എം എസ് ഗോൾഡ് സ്‌കൂളിന് നൽകിയ പ്രസംഗപീഠം സീനിയർ അധ്യാപകൻ ഒ.പി. സോജനും ഏറ്റുവാങ്ങി. ഐ ഡി കാർഡ് വിതരണവും നടന്നു.  കെ.സൽഗുണൻ, എം.കെ.പുഷ്പ, സി.എ. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
കുന്നോത്ത്  സെന്റ് ജോസഫ് യു പി സ്‌കൂളിൽ പ്രവേശനോത്സവം മാനേജർ ഫാദർ സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്  സി.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ സൗജന്യ പഠന കിറ്റ് വിതരണവും പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി പാഠപുസ്തക വിതരണവും  ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് അവാർഡ് വിതരണം  അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് പാണക്കുഴിയിൽ നിർവഹിച്ചു.  പായം പഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ്, എം പി ടി എ പ്രസിഡന്റ് സജിനി പ്രസന്നൻ, പ്രധമാധ്യാപകൻ മാത്യു ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് മധുര പലഹാര വിതരണവും ഘോഷയാത്രയും നടത്തി.
          ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി. വാർഡ് അംഗം പി.പി. ജയലക്ഷ്മി മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ കെ.ടി. അനുപ്, പ്രിൻസിപ്പാൾ കെ.വി. സുജേഷ് ബാബു, പ്രധാനാധ്യാപകൻ എം. പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി പി.എൻ. ഷീബ എന്നിവർ സംസാരിച്ചു. പി.കെ. റംല രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി.
 കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ  പ്രവേശനോത്സവം സ്‌കൂൾ മാനേജർ  ഫാ. സെബാസ്റ്റ്യൻ മൂക്കിലികാട്ട്   ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.ജെ. ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക  രാജി കുര്യൻ, അസി. മാനേജർ ഫാ.തോമസ് പനക്കുഴി, പ്രിൻസിപ്പൽ പി.കെ. ബാബു, മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, അമ്പിളി, പ്രതീഷ് ടോം ജോസ് എന്നിവർ പ്രസംഗിച്ചു.
    പടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം പടിയൂർ എസ് എൻ എ യു പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികളായ 17 കുട്ടികളെ വാർഡ് അംഗം കെ.  രാജീവൻ അനുമോദിച്ചു .സി ആർ സി കോഡിനേറ്റർ സി.പി.  ജീന പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ , പ്രധാനധ്യാപിക പി.ജി. സിന്ധു, ശാഖാ യോഗം സെക്രട്ടറി അജേഷ് ചിറയിൽ, എ .എം. കൃഷ്ണൻകുട്ടി, സുരേന്ദ്രൻ മുടപ്പയിൽ,  രശ്മി പുളിക്കൽ എന്നിവർ സംസാരിച്ചു എസ് ആർ ജി കൺവീനർ വിനിത രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസ് നൽകി.കുട്ടികളുടെ കലാപരിപാടികളും  പായസ വിതരണവും ഉണ്ടായി.
    ആറളം പഞ്ചായത്ത് തല പ്രവേശനോത്സവം ഇടവേലി ഗവ.എൽ പി സ്‌ക്കൂളിൽ  പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്യ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം  വത്സാ ജോസ് , മുഹമ്മദ് മാസ്റ്റർ, അനുഷ, ബൈജു വർഗ്ഗീസ്, കെ.ബി. ഉത്തമൻ, പ്രധമാധ്യാപകൻ എ്ൻ.ജെ.  ബെന്നി , പി.പി. ജോസ് എന്നിവർ സംസാരിച്ചു. മാങ്ങോട് , ചെട്ടിക്കുളം ,വെളിമാനം, വെള്ളരിവയൽ, ആറളം, എടുർ എന്നിവിടങ്ങളിലും  പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
 ചരൾ സെന്റ് സെബാസ്റ്റ്യൻസ്  എൽ പി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ലക്ഷ്യമാക്കി എല്ലാ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി. പൂർവ്വ വിദ്യാർത്ഥി ദീപു എളമ്പശ്ശേരിയാണ് നൽകിയത്.  പ്രവേശനോത്സവം സ്‌കൂൾ മാനേജർ  ഫാ. ജോർജ് അച്ചാണ്ടിയിൽ  ഉദ്ഘാടനം ചെയ്തു.
പായം പഞ്ചായത്ത് തല പ്രവേശനോത്സവം പായം ഗവ് യു പി സ്‌കൂളിൽ  പഞ്ചായത്ത് പ്രസിഡന്റ്  പി .രജനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്  ഷിദു കരിയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ ,അംഗങ്ങളായ  പി. പങ്കജാക്ഷി, ബിജു കോങ്ങാടൻ, മുൻ പ്രധാന അധ്യാപിക കെ. രജിത, മദർ പ്രസിഡന്റ്  സൗമ്യ ഷിബു, അധ്യാപകരായ വിൻസൻറ്, സതീഷ്, ഉമാദേവി, റുബീന എന്നിവർ സംസാരിച്ചു.
 ഇരട്ടി ഉപജില്ലാതല പ്രവേശനോത്സവം തുണ്ടിയിൽ സെൻറ് ജോൺസ് യു പി സ്‌കൂളിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി. പി. വേണുഗോപാലിൻറെ അധ്യക്ഷതയിൽ  സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.  എ ഇ ഒ  കെ .എ . ബാബുരാജ് ,  സ്‌കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി,  ബി പി സി ടി.എം. തുളസീധരൻ,   പേരാവൂർ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  എം. ശൈലജ , സീനിയർ ഡയറ്റ് ലക്ചറർ എസ്.കെ. ജയദേവൻ , സ്‌കൂൾ പ്രഥാനധ്യാപകൻ സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കിയ ബ്രോഷർ വിതരണവും രക്ഷിതാക്കൾക്കായിയുള്ള ബോധവൽക്കരണ ക്ലാസും നടന്നു.