പേരാവൂരിൽ ഇടിമിന്നലിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു; വീട്ടിൽ വ്യാപക നാശം

പേരാവൂരിൽ ഇടിമിന്നലിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു; വീട്ടിൽ വ്യാപക നാശം


പേരാവൂർ: ഞായറാഴ്‌ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തൊണ്ടിയിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു. വീട്ടിലെ വയറിംഗും ഇലക്ട്രോണിക്ക്, ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ ആർദ്ര ഹൗസിൽ കെ.കെ. പ്രീതയുടെ പശുവാണ് ചത്തത്. അടുത്തയാഴ്ച്‌ച പ്രസവിക്കേണ്ട പശുവായിരുന്നു. വീട്ടിലെ എൽ.സി.ഡി ടെലിവിഷൻ, സി.സി.ടി.വി ക്യാമറ യൂണിറ്റ്, ഇലക്ട്രിക്ക് വയറിംഗ് എന്നിവയും പൂർണമായും കത്തി നശിച്ചു. പശു ചത്തതിനെ തുടർന്ന് മനോവിഷമത്തിലായ പ്രീതയെ അമിത രക്തസമ്മർദ്ധത്തെ തുടർന്ന് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.