ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ ചികിത്സയിലായിരുന്ന ഒന്നരവയസുകാരന് ദാരുണാന്ത്യം

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ ചികിത്സയിലായിരുന്ന ഒന്നരവയസുകാരന് ദാരുണാന്ത്യംടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. സ്റ്റാൻഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.