എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

96 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. അദ്വാനിയെ യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.