കോഴിക്കോട് മദ്യപൻ റോഡിൽ വാഹങ്ങളിലേക്ക് പെപ്പ‍ര്‍ സ്പ്രേ അടിച്ചു: ബസ് യാത്രക്കാരി ബോധരഹിതയായി

കോഴിക്കോട്  മദ്യപൻ റോഡിൽ വാഹങ്ങളിലേക്ക് പെപ്പ‍ര്‍ സ്പ്രേ അടിച്ചു: ബസ് യാത്രക്കാരി ബോധരഹിതയായികോഴിക്കോട്: ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപിച്ചെത്തിയ ആള്‍ പെപ്പര്‍ സ്പ്രേ പ്രയോഗം നടത്തി. ബസ് യാത്രക്കാരിയായ യുവതി ഇതേത്തുടർന്ന് ബോധരഹിതയായി. അസ്വസ്ഥതയനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഫറോക്ക് ചെറുവണ്ണൂരില്‍ ആണിത്. മദ്യപിച്ച് ലക്കുകെട്ട് ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവശമുണ്ടായിരുന്ന പെപ്പർ സ്പ്രേ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് അടിക്കുകയായിരുന്നു. ഷെറിന്‍ സുലൈഖ എന്ന യാത്രക്കാരിയുടെ മുഖത്തും ഇത് പതിച്ചു. കോഴിക്കോട്ട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് ബസിൽ പോവുകയായിരുന്നു ഇവർ. തുടർന്ന് ബോധരഹിതയായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.