ശ്രീമൂകാംബികാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി

ശ്രീമൂകാംബികാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി


ഇരിട്ടി: ശ്രീമൂകാംബികാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർത്ഥികൾക്ക്  പഠനോപകരണ കിറ്റ് വിതരണം നടത്തി. പടിക്കച്ചാലിൽ നടന്ന പരിപാടി തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ മനോജ് പടിക്കച്ചാൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഇൻ ചാർജ്ജ് ബിജു ബാലൻ നമ്പ്യാർ മുഖയാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്‌സൺ വി. വിമല, മെമ്പർ പി.ഡി. മനീഷ, സി ഡി എസ് ചെയർപേഴ്‌സൺ കെ. ഷിംല, അവിഘ്ന എന്നിവർ സംസാരിച്ചു.