ജിദ്ദയിലേക്കുള്ള വിമാനം അടിയന്തരമായി കണ്ണൂരില്‍ ഇറക്കി

ജിദ്ദയിലേക്കുള്ള വിമാനം അടിയന്തരമായി കണ്ണൂരില്‍ ഇറക്കി
മട്ടന്നൂര്‍: കോഴിക്കോടുനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം, മെഡിക്കല്‍ എമര്‍ജന്‍സിക്കായി കണ്ണൂരില്‍ ഇറക്കി.
ബുധനാഴ്ച രാത്രി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് യാത്രികയ്ക്ക് ഉണ്ടായ ബി.പി വേരിയേഷനേ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. യാത്രികയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 11.05 ന് ഇറങ്ങിയ വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 12.53 ന് പുറപ്പെട്ടു.