ബോംബ് ഭീഷണി; അടിയന്തരമായി ലാൻഡ് ചെയ്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം

ബോംബ് ഭീഷണി; അടിയന്തരമായി ലാൻഡ് ചെയ്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം


ചെന്നൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ചെന്നൈയിൽ നിന്ന് ശനിയാഴ്ച മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 എന്ന വിമാനമാണ് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് ലാൻഡ് ചെയ്തത്.

ബോംബ് ഭീഷണിയെ തുടർന്ന് പ്രോട്ടോകോൾ പാലിച്ച് അടിയന്തരമായി വിമാനം ലാൻഡിങ് നടത്തിയെന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയിട്ടുണ്ട് എന്നും വിമാന കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ആകെ 172 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബോംബ് ഭീഷണി ലഭിച്ചയുടെ മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ വിവരം അറിയിച്ച പൈലറ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

ഇതിനു മുൻപും ഇൻഡിഗോ വിമാനത്തിന് നേരെ സമാന രീതിയിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം പരിശോധന നടത്തി വരികയാണെന്ന് ഇൻഡിഗോ വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.