അ​മ്പ​ത് മി​ല്ലി ലി​റ്റ​റി​ന് അ​ഞ്ഞൂ​റ് രൂ​പ: പ്രോ​ട്ടീ​ൻ പൗ​ഡ​ർ വി​ൽ​ക്കാ​നു​ള്ള ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ൽ മു​ല​പ്പാ​ൽ വി​ൽ​പ്പ​ന! ക​ച്ച​വ​ട​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ്


അ​മ്പ​ത് മി​ല്ലി ലി​റ്റ​റി​ന് അ​ഞ്ഞൂ​റ് രൂ​പ: പ്രോ​ട്ടീ​ൻ പൗ​ഡ​ർ വി​ൽ​ക്കാ​നു​ള്ള ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ൽ മു​ല​പ്പാ​ൽ വി​ൽ​പ്പ​ന! ക​ച്ച​വ​ട​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ്


ചെ​ന്നൈ: ചെ​ന്നൈ മാ​ധാ​വാ​ര​ത്ത് മു​ല​പ്പാ​ൽ വി​ൽ​പ്പ​ന കേ​ന്ദ്രം അടച്ചുപൂട്ടി. അ​മ്പത് മി​ല്ലി ലി​റ്റ​ർ മു​ല​പ്പാ​ലി​ന് അ​ഞ്ഞൂ​റു​രൂ​പ​യോ​ള​മാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന് ക​ട​യു​ട​മ ഈ​ടാ​ക്കാ​യി​രു​ന്ന​ത്. പ്രോ​ട്ടീ​ൻ പൗ​ഡ​ർ വി​ൽ​ക്കാ​നു​ള്ള ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ക​ച്ച​വ​ടം.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ അ​മ്പത് ബോ​ട്ടി​ൽ മു​ല​പ്പാ​ൽ ക​ട​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മു​ല​പ്പാ​ൽ ന​ൽ​കി​യി​രു​ന്ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പറു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ട സീ​ൽ​ചെ​യ്ത അ​ധി​കൃ​ത​ർ ഉ​ട​മ​യ്ക്കെ​തി​രേ ക​ർ​ക്ക​ശ നി​യ​മ​ന​ട​പ​ടി​ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം സേ​വ​ന​താ​ത്പ​ര്യം മാ​ത്രം മു​ൻ​നി​ർ​ത്തി​യാ​ണു മു​ല​പ്പാ​ൽ ശേ​ഖ​രി​ച്ച​തെ​ന്ന് ക​ട​യു​ട​മ വാ​ദി​ക്കു​ന്നു. എ​ന്താ​യാ​ലും ചെ​ന്നൈ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കു​റ്റ​കൃ​ത്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ അ​ടു​ത്തി​ടെ മു​ല​പ്പാ​ൽ വി​ൽ​പ്പ​ന നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.