ലോറി ഇടിച്ച്സ്‌കൂട്ടര്‍യാത്രിക്കാരിക്ക് പരിക്ക്: ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: ദേശീയ പാതയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് ഗുരുതര പരിക്കേല്‍ക്കാനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു. ചന്തേര മാണിയാട്ടെ ബാലകൃഷ്ണൻ്റെ ഭാര്യ പി.വി.ലത(50)യുടെപരാതിയിലാണ് കെ.എല്‍. 01. എ.എം. 8714 നമ്പർ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ
ജനുവരി ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം. ദേശീയ പാതയിൽകാലിക്കടവ് ഭാഗത്ത് നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന പരാതിക്കാരിയെ ആണൂര്‍ ഗാലക്‌സി ഓഡിറ്റോറിയത്തിന് സമീപത്തെ വളവിലെത്തിയപ്പോള്‍ അശ്രദ്ധമായി ഓടിച്ചുവന്ന ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ റോഡില്‍ തെറിച്ചുവീണ് പരാതിക്കാരിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.