തോടിൽ മാലിന്യ നിക്ഷേപം; കണിച്ചാറിൽ വ്യാപാരിക്കും ഡ്രൈവർക്കും മുപ്പതിനായിരം രൂപ പിഴതോടിൽ മാലിന്യ നിക്ഷേപം; കണിച്ചാറിൽ വ്യാപാരിക്കും ഡ്രൈവർക്കും മുപ്പതിനായിരം രൂപ പിഴകേളകം : പഞ്ചായത്തിലെ ഏഴാം വാർഡ് മലയാമ്പടിയിൽ ഓടപ്പുഴ തോടിന് സമീപത്ത് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്തിൻ്റെ ശക്തമായ നടപടി. 40 ചാക്കോളം മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്ന് ഇവിടെ വലിച്ചെറിഞ്ഞത്. കൊളക്കാട് ടൗണിൽ വാടകക്ക് താമസിക്കുന്നവരുടെ വീട്ടുമാലിന്യങ്ങളടക്കമാണ് തോട്ടിൽ നിഷേപിച്ചത്. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയും മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തുകയും ചെയ്തു. കൊളക്കാടിലെ പെരുമ്പള്ളിൽ ട്രേഡേഴ്‌സ് ഉടമ ജോമി സെബാസ്റ്റ്യന് ഇരുപതിനായിരവും ഗുഡ്സ് ഡ്രൈവർ സജി അടിച്ചിലാംമാക്കലിന് പതിനായിരം രൂപയുമാണ് പഞ്ചായത്ത് പിഴയിട്ടത്.പിഴ ചുമത്തിയതിന് പുറമെ മാലിന്യം
നിക്ഷേപിച്ചവരെ കൊണ്ട് തന്നെ നീക്കം
ചെയ്യിച്ച് ഹരിത കർമ്മ സേനക്ക്
ഏൽപ്പിക്കുകയും ചെയ്തു.