അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്

അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ ഭാഗങ്ങളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഒറ്റമഴയില്‍ റോഡും തെരുവുകളും വെളളക്കെട്ടില്‍ മുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പിഡബ്ലിയു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ വന്‍ അഴിമതിയെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്ത്.