കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു


കണ്ണൂർ: കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ജോലി കഴി‌‌ഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വെള്ളക്കെട്ടിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. എടക്കാട് പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി