നൂറോളംവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾസൗജന്യമായി നൽകി എസ് എസ് എഫ് ആറളം സെക്ടർ

നൂറോളംവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾസൗജന്യമായി നൽകി എസ് എസ് എഫ് ആറളം സെക്ടർ


ഇരിട്ടി:നിർദ്ധനരായവിദ്യാർത്ഥികൾക്ക് ബാഗുൾപ്പടെ പഠനോപകരണങ്ങൾ നൽകി എസ് എസ് എഫ്.
 ആറളം സെക്ടർ കമ്മിറ്റിയാണ് മേഖലയിലെ 5 സ്കൂളുകളിലെപാവപ്പെട്ട വിദ്യാർത്ഥികൾക്ക്  പ്രവേശനോൽസവത്തിൽ എജ്യു ഹെൽപ്പ് പദ്ധതിയുടെ ഭാഗമായി ബാഗ്, നോട്ട് , പെൻ, പെൻസിൽ തുടങ്ങിയവവിതരണം ചെയ്തത്. ആറളം, അയ്യപ്പൻക്കാവ്, വിളക്കോട്, കീഴ്പ്പള്ളി, ചെടിക്കുളം സ്കൂളുകളിലാണ് വിതരണം നടന്നത്.
 ചെടിക്കുളം ആയിഷ എൽ.പി. സ്കൂളിൽ എസ് വൈ എസ്സോൺ സെക്രട്ടറി സമീർ ഹുമൈദി പ്രധാനദ്ധ്യാപകന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് ഘടകമായ RSC,ICFന്റെ സഹായത്തോടു കൂടിയാണ് പദ്ധതി.  അഡ്വ.മുഹമ്മദ്‌ മിദ്‌ലാജ് സഖാഫി,  മുബഷിർ സഅദി നെല്ലൂർ എന്നിവർ പങ്കെടുത്തു