പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു'; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ


'പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു'; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ


അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഭാഗത്ത് ജനവാസ മേഖലയിൽ പുലിയെ കണ്ടെതായി നാട്ടുകാർ. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീന്റെ വീടിന്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ എട്ടരയോടെ പുലിയെ കണ്ടത്. ഇദ്ദേഹവും കുടുംബാംഗങ്ങളും വീടിന് വെളിയിൽ നിൽക്കുമ്പോൾ പുലി നടന്നു പോകുന്നതാണ് കണ്ടത്.

ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. തൊട്ടടുത്ത തോടിന് കുറുകെയുള്ള പാലത്തിൽക്കൂടി കടന്നു പോയ പലിയെ പിന്നീട് കണ്ടില്ലെന്നുമാണ് ഇവർ പറയുന്നത്. വള്ളിപ്പുലി എന്ന ഇനത്തിൽപ്പെട്ട പുലിയാണ് ഇതെന്ന് കരുതുന്നു. ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ.