ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു


ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു


ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്‍-റീജ ദമ്പതികളുടെ മകന്‍ നവനീത് (21) ആണ് മരിച്ചത്. 

ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന കാര്‍ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അവിവാഹിതനാണ്.