ഓവുചാലില്‍ വീണു പരുക്കേറ്റ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു

ഓവുചാലില്‍ വീണു പരുക്കേറ്റ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു


കാഞ്ഞങ്ങാട്: സാധനം വാങ്ങാൻ പോയി അബദ്ധത്തിൽ
റോഡരികിലെ ഓവുച്ചാലിൽ വീണ് പരിക്കുകളുടെ കാറിൽ വീട്ടിലെത്തിയ ഗൃഹനാഥനെ കണ്ട് ഭാര്യ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ‘ദീപം നിവാസിൽ മീര കാംദേവ് (65 )ആണ് മരണപ്പെട്ടത്. റേഷൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന വീട്ടമ്മയുടെ ഭർത്താവ് എച്ച്. എൻ. കാംദേവ് റോഡരികിലെ ഓവുച്ചാലിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി കാംദേവിനെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. വീണ് ചെളിപുരണ്ട നിലയിൽ കാറിൽ നിന്നും ഇറങ്ങിയ ഭർത്താവിനെ കണ്ടതോടെ വീട്ടമ്മ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ അതേ കാറിൽ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: രാകേഷ് (കാനഡ), ദീപാ രമേശ് (ചെന്നൈ), ശിൽപ്പ വിഷ്ണു (ദുബായ്). മരുമക്കൾ:സന്ധ്യ (കാനഡ), ആർ.രമേശ് (ചെന്നൈ ),വിഷ്ണു രാജശേഖരൻ (ദുബായ്). സഹോദരങ്ങൾ: ചന്ദ്രൻ, വിവേക്, വേണി, ശശികല.