കാപ്പിവടി കൊണ്ട് അടിയേറ്റ് സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ യുവാവിന് തടവും പിഴയും

കാപ്പിവടി കൊണ്ട്  അടിയേറ്റ് സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ യുവാവിന് തടവും പിഴയും




കല്‍പ്പറ്റ: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തില്‍ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാല്‍, കടല്‍മാട്, കെ.മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്. 2018 നവംബര്‍ മാസത്തിലാണ് സംഭവം. മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് മരണപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.