വയനാട്ടില്‍ രാഹുലും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കുതിക്കുന്നു ; എന്‍ഡിഎയ്ക്ക് ഒരിടത്തും മുന്നേറ്റമില്ല


വയനാട്ടില്‍ രാഹുലും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കുതിക്കുന്നു ; എന്‍ഡിഎയ്ക്ക് ഒരിടത്തും മുന്നേറ്റമില്ല


തിരുവനന്തപുരം: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് ദേശീയ തലത്തില്‍ വന്‍ മുന്നേറ്റമുണ്ടെങ്കില്‍ കേരളത്തില്‍ ഒരിടത്തുമില്ല.

5063 വോട്ടുകളുടെ ലീഡാണ് ഇടുക്കിയില്‍ ഡീന്‍ കുര്യക്കോസിന് ഉണ്ടായിരിക്കുന്നത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയുള്ള മുന്നേറ്റമായിരുന്നു ഇടുക്കിയില്‍ ഡീന്‍ നടത്തിയത്. വയനാട്ടില്‍ 1778 ന് മുകളിലേക്കാണ് രാഹുല്‍ഗാന്ധി ലീഡ് ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തിലെ 20 സീറ്റുകളിലെയും ഫല സൂചനകള്‍ വരുമ്പോള്‍ ആറിടത്ത് എല്‍ഡിഎഫും 14 സീറ്റുകളില്‍ യുഡിഎഫും മുന്നേറ്റം തുടരുകയാണ്. ദേശീയതലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി തനിച്ച് കുതിക്കുകയാണ്. 297 സീറ്റുകളില്‍ ലീഡ് നേടിക്കഴിഞ്ഞു.