കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ മയക്ക് മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ മയക്ക് മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽകണ്ണൂര്‍: കണ്ണൂർ നഗരത്തിലെ ലോഡ്ജില്‍ നിന്നും മയക്ക് മരുന്നുമായി വിദ്യാര്‍ഥികളടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. വളപട്ടണം പള്ളിക്കുന്നുമ്പ്രം സ്വദേശി മുഹമ്മദ് സിനാന്‍(20), വളപട്ടണം മന്ന സ്വദേശി മുഹമ്മദ് ഷെസീന്‍(21), അഴീക്കോട് സ്വദേശി പി.പി ഫര്‍സീന്‍(20) എന്നിവരെയാണ് ഫോര്‍ട്ട് റോഡിലെ യോയോ സ്റ്റേയില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും 5.60 ഗ്രാം എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു. 

വ്യാഴാഴ്ച വൈകുന്നേരം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ പരിശോധിക്കുകയായിരുന്നു. ഹോട്ടല്‍ റൂമിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍, ചെറുകവറുകള്‍, 1000 രൂപ, മൂന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പൊലിസ് പിടിച്ചെടുത്തു. പ്രതികളില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളാണ്.